Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KSRTC Courier Service

Kasaragod

കെ​എ​സ്ആ​ർ​ടി​സി കൊ​റി​യ​ർ സ​ർ​വീ​സി​നെ​തി​രേ പ​രാ​തി

വെ​ള്ള​രി​ക്കു​ണ്ട്: കെ​എ​സ്ആ​ർ​ടി​സി കൊ​റി​യ​ർ സ​ർ​വീ​സി​നെ​തി​രേ പ​രാ​തി​യു​മാ​യി ന​ർ​ക്കി​ല​ക്കാ​ട് സ്വ​ദേ​ശി എം.​വി. ജോ​സ്. ജൂ​ലൈ 17 വെ​ള്ളി​യാ​ഴ്ച​യാ​ണ് ജോ​സ് കെ​എ​സ്ആ​ർ​ടി​സി ക​ണ്ണൂ​ർ ഡി​പ്പോ​യി​ൽ നി​ന്നു പ്ര​ധാ​ന​പ്പെ​ട്ട രേ​ഖ​ക​ൾ അ​ങ്ക​മാ​ലി​യി​ലേ​ക്ക് കൊ​റി​യ​ർ അ​യ​ക്കു​ന്ന​ത്. ഉ​ച്ച​യ്ക്ക് 2.40 നു​ള്ള പാ​ലാ ബ​സി​ൽ കൊ​റി​യ​ർ കൊ​ടു​ത്തു​വി​ടു​മെ​ന്നും അ​തു രാ​ത്രി​യോ​ടെ തൃ​ശൂ​രി​ൽ എ​ത്തു​മെ​ന്നും അ​വി​ടെ നി​ന്ന് പി​റ്റേ​ന്ന് ഉ​ച്ച​യ്ക്കു മു​ന്പാ​യി അ​ങ്ക​മാ​ലി​യി​ൽ എ​ത്തി​ക്കു​മെ​ന്നു​മാ​ണ് ബു​ക്ക് ചെ​യ്ത​പ്പോ​ൾ അ​റി​യി​ച്ച​ത്.

എ​ന്നാ​ൽ തൃ​ശൂ​രി​ൽ ഏ​ൽ​പി​ക്കാ​തെ പാ​ലാ ഡി​പ്പോ​യി​ലാ​ണ് കൊ​റി​യ​ർ ഏ​ൽ​പി​ച്ച​ത്. ഇ​ത് അ​വി​ടെ നി​ന്നു വീ​ണ്ടും തി​രി​ച്ച് അ​ങ്ക​മാ​ലി​യി​ലേ​ക്ക് അ​യ​ക്കു​ക​യാ​യി​രു​ന്നു. അ​തി​നാ​ൽ വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​ണ് കൊ​റി​യ​ർ ല​ഭി​ച്ച​ത്. പി​റ്റേ​ന്ന് ഞാ​യ​റാ​ഴ്ച ആ​യ​ത് കൊ​ണ്ട് ഉ​ദ്ദേ​ശി​ച്ച കാ​ര്യ​ങ്ങ​ൾ ന​ട​ന്നി​ല്ലെ​ന്നും കെ​എ​സ്ആ​ർ​ടി​സി​യു​ടെ നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ സ​മീ​പ​നം കൊ​ണ്ട് വ​ലി​യ ന​ഷ്ടം നേ​രി​ട്ട​താ​യും അ​ദ്ദേ​ഹം കെ​എ​സ്ആ​ർ​ടി​സി ജ​ന​റ​ൽ മാ​നേ​ജ​ർ​ക്ക് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​ഞ്ഞു.

Latest News

Corehub Up